തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാർ അന്വേഷണ സമിതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാനാണ്. ഇത് അംഗീകരിക്കില്ല. അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ചെന്നിത്തല പറഞ്ഞു.
സ്‌പ്രിംഗ്ലര്‍; അന്വേഷണ സമിതിക്കെതിരെ ചെന്നിത്തല - സ്‌പ്രിംഗ്ലര്‍ വാര്‍ത്തകള്‍
കരാർ പരിശോധിക്കാൻ സമിതിക്ക് പ്രാപ്തിയില്ല. സമിതിയിലെ രണ്ടംഗങ്ങളും സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥരാണ്. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാന്‍ അവര്‍ തയാറാകില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സ്‌പ്രിംഗ്ലര്‍; അന്വേഷണസമിതിക്കെതിരെ ചെന്നിത്തല
കരാർ പരിശോധിക്കാൻ സമിതിക്ക് പ്രാപ്തിയില്ല. സമിതിയിലെ രണ്ടംഗങ്ങളും സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് തന്നെ രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കാനോ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല. ആരോപണങ്ങൾ എല്ലാം പച്ചക്കള്ളമാണെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തിന് സമിതിയെ വച്ചതെന്നും ചെന്നിത്തല ചോദിച്ചു.