തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാറില്‍ ഹൈക്കോടതി വിധി സര്‍ക്കാറിന് എതിരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം പറഞ്ഞതെല്ലാം കോടതി ശരിവക്കുകയാണ് ഉണ്ടായത്. ഇപ്പോഴത്തെ കോടതി വിധി ഇടക്കാല ഉത്തരവാണ്. അന്തിമ വിധി ഉടന്‍ വരും. ഈ വിഷയത്തില്‍ നിയമ പോരാട്ടം തുടരും. ഇതിനു പിന്നിലെ അഴിമതിയും ക്രമക്കേടും പുറത്തു കൊണ്ട് വരികയും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സ്പ്രിംഗ്ലര്‍; ഹൈക്കോടതി വിധി സര്‍ക്കാരിന് എതിരെന്ന് രമേശ് ചെന്നിത്തല - സ്‌പ്രിംഗ്ലര്‍ വാര്‍ത്തകള്‍
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചു വയ്‌ക്കുന്നതില്‍ എതിര്‍പ്പില്ല. എന്ന് തിരിച്ച് കൊടുക്കുമെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുംബൈയില്‍ നിന്ന് ലക്ഷങ്ങള്‍ കൊടുത്ത് അഭിഭാഷകരെ കൊണ്ടുവന്നത് ജനങ്ങളുടെ പണം ഉപയോഗിച്ചാണ്. എ.ജി അടക്കമുള്ള സര്‍ക്കാര്‍ അഭിഭാഷകരെ വേണ്ടെന്നു വച്ചാണ് ഇത്തരമൊരു നടപടിയെന്നും ചെന്നിത്തല പറഞ്ഞു. സ്പ്രിംഗ്ലര്‍ കരാര്‍ കൊണ്ട് ജനങ്ങള്‍ക്കുണ്ടായ ഗുണം സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രതിപക്ഷം പറയുന്നതുവരെ അമേരിക്കന്‍ കമ്പനിയുമായുളള വിവരങ്ങള്‍ രഹസ്യമാക്കി വച്ചു. മന്ത്രിസഭ യോഗമോ ഇടതു മുന്നണി യോഗമോ കരാറിനെ പറ്റി അറിഞ്ഞിട്ടില്ല. പ്രതിപക്ഷ ആരോപണങ്ങള്‍ക്കല്ല മുഖ്യമന്ത്രി മറുപടി പറയുന്നത്. സിപിഎം നയത്തെ മുഖ്യമന്ത്രി തള്ളി കളയുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചു വയ്‌ക്കുന്നതില്‍ എതിര്‍പ്പില്ല. എന്ന് തിരിച്ച് കൊടുക്കുമെന്ന് വ്യക്തമാക്കണം. സാലറി ചലഞ്ചിനെതിരെ പ്രതിഷേധിച്ച അധ്യാപകരെ വിമര്‍ശിക്കുന്നവര്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ കല്ലെറിഞ്ഞവരാണ്. ഇവരാണ് സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകരെ വിമര്‍ശിക്കുന്നത്. പ്രതിഷേധം എങ്ങനെ വേണമെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് ചെയ്യാന്‍ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എല്ലാവരോടും ചിലവ് ചുരുക്കാന്‍ പറയുന്ന മുഖ്യമന്ത്രിയും ചിലവ് ചുരുക്കാന്‍ തയാറാക്കണം. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ധൂര്‍ത്ത് നടക്കുകയാണ്. നാട്ടുകാര്‍ മാത്രം മുണ്ട് മുറുക്കി ഉടുത്താല്‍ മതിയോയെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.