തിരുവനന്തപുരം:മുന്‍ ഐ.ടി സെക്രട്ടറി നടത്തിയ നിയമനങ്ങള്‍ പരിശോധിക്കാനുള്ള ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ അന്വേഷണ പരിധി വര്‍ധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സര്‍ക്കാരിന്‍റെ കാലത്ത് വിവിധ വകുപ്പുകളിലും, ബോര്‍ഡ് - കോര്‍പ്പറേഷനുകളിലും, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയിട്ടുള്ള എല്ലാ കരാര്‍- ദിവസവേതന നിയമനങ്ങളെയും, അനധികൃത സ്ഥിരപ്പെടുത്തലുകളെയും, ഇപ്രകാരം നിയമനം ലഭിച്ചവരുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് കൂടി ധനകാര്യപരിശോധനാ വിഭാഗത്തിന്‍റെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം.
കഴിഞ്ഞ നാല് വര്‍ഷത്തെ കരാര്‍ നിയമനങ്ങളില്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല
പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ കത്തിന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണത്തിനുള്ള മറുപടി കത്തിലാണ്് രമേശ് ചെന്നിത്തല ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ അനധികൃത നിയമനങ്ങളെ വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ കത്തിന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണത്തിനുള്ള മറുപടി കത്തിലാണ്് രമേശ് ചെന്നിത്തല ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ക്രമവിരുദ്ധ കരാര്‍ നിയമനങ്ങള്‍, എംപ്ലോയ്‌മെന്‍റ് എക്സ്‌ചേഞ്ചുകളെ മറികടന്നുള്ള നിയമനങ്ങള്‍ എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തമായ ഉത്തരമില്ല. ക്രിമിനലുകള്‍ തട്ടിപ്പിനായി സര്‍ക്കാരിന്‍റെ ഔദ്യോഗിക വാഹനങ്ങളും, സര്‍ക്കാര്‍ ചിഹ്നങ്ങളും, ലെറ്റര്‍പാഡുകളും ഉള്‍പ്പെടെ ദുരുപയോഗപ്പെടുത്തിയതിനെതിരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കത്തില്‍ സൂചിപ്പിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.