കേരളം

kerala

ETV Bharat / city

കൊടും ചൂടിനെ നേരിടാന്‍ ത്രിതല സമിതിക്ക് രൂപം നല്‍കി - ആരോഗ്യ വകുപ്പ്

കുടിവെള്ള വിതരണം, വന്യമൃഗശല്യം തടയൽ, പകർച്ചവ്യാധി പ്രതിരോധം എന്നിവക്കാണ് സമിതി രൂപീകരിച്ചത്. ഈ മാസം 31 വരെ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

വരൾച്ച

By

Published : Mar 27, 2019, 10:23 PM IST

Updated : Mar 27, 2019, 10:37 PM IST

സംസ്ഥാനത്ത് കൊടും ചൂടിനേയുംവരൾച്ചയേയുംനേരിടാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിരൂപീകരിച്ചു. കുടിവെള്ള വിതരണം, വന്യമൃഗശല്യം തടയൽ, പകർച്ചവ്യാധി പ്രതിരോധം എന്നിവക്കാണ്സമിതി രൂപീകരിച്ചത്. ജില്ലാ കലക്ടർമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തിയ ശേഷമാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്.
ചൂട് കനത്ത സാഹചര്യത്തിൽ പകർച്ചവ്യാധികൾ പെരുകുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്ത് അടിസ്ഥാനത്തിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് കലക്ടർമാർക്ക് നൽകിയത്. സംസ്ഥാനത്ത് നിരവധി പേർക്ക് സൂര്യതപമേറ്റ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് പൊള്ളലേറ്റു. 46 പേർക്ക് സൂര്യാതപവുംരണ്ടുപേർക്ക് സൂര്യാഘാതവുമേറ്റു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് സൂര്യാതപമേറ്റ്. എറണാകുളത്ത് ഒമ്പതുംഇടുക്കിയിൽ ഏഴുപേർക്കുംപൊള്ളലേറ്റു . ചൂട് കൂടിയ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അംഗന്‍വാടികൾക്ക് ജില്ലാ കളക്ടർ ഒരാഴ്ച അവധി പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നല്‍കി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ കനത്ത ചൂട് തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ മാസം 31 വരെ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.


Last Updated : Mar 27, 2019, 10:37 PM IST

ABOUT THE AUTHOR

...view details