തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിൽ കേന്ദ്ര സർക്കാരെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ ഒക്ടോബർ 30ന് ലഭിക്കേണ്ട ജി.എസ്.ടി കുടിശികയായ 1600 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നൽകിയിട്ടില്ല. കൂടാതെ 6500 കോടി രൂപയുടെ വായ്‌പയും വെട്ടിക്കുറച്ചു. ഇത്രയധികം സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ഈ സാമ്പത്തിക വർഷം മൊത്തം പദ്ധതി ചെലവിന്‍റെ 43.3% ചെലവഴിച്ചതായും ഇത് സർവകാല റെക്കോർഡാണെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാർ:തോമസ് ഐസക്ക് - സാമ്പത്തിക പ്രതിസന്ധി
കഴിഞ്ഞ ഒക്ടോബർ 30ന് ലഭിക്കേണ്ട ജി.എസ്.ടി കുടിശികയായ 1600 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നൽകിയിട്ടില്ല. കൂടാതെ 6500 കോടി രൂപയുടെ വായ്‌പയും വെട്ടിക്കുറച്ചെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു
തോമസ് ഐസക്ക്
സാമ്പത്തിക ഞെരുക്കമാണെങ്കിലും ഒരു വികസന പ്രവർത്തനവും മുടക്കിയിട്ടില്ല. അതിന് സർക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. അഴിമതിയും ധൂർത്തും യു.ഡി.എഫ് സർക്കാരിന്‍റെ കാലത്താണ് നടന്നത്. പാലാരിവട്ടം പാലത്തിന് ടെണ്ടർ തുക കൂട്ടി നൽകിയതുൾപ്പെടെ മുൻ സർക്കാർ നടത്തിയ മുഴുവൻ അഴിമതികളും അന്വേഷിക്കുമെന്നും ധനമന്ത്രി പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നൽകി.
Last Updated : Nov 19, 2019, 2:47 PM IST