തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ ഭാര്യ ലക്ഷ്മിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. ബാലഭാസ്കറിന്‍റെ തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാർ നായരുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ. ബാലഭാസ്കറിന്‍റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടത്തിൽ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ബാലഭാസ്‌കറിന്‍റെ മരണം; ഭാര്യയുടെ മൊഴിയെടുത്ത് സിബിഐ - ബാലഭാസ്‌കര്‍
ബാലഭാസ്കറിന്‍റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടത്തിൽ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞയാഴ്ചയാണ് കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്.
ബാലഭാസ്കറിന്‍റെ ഭാര്യയെ സിബിഐ ചോദ്യം ചെയ്യുന്നു
കഴിഞ്ഞയാഴ്ചയാണ് കേസിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലായിരുന്നു നടപടി. കഴിഞ്ഞ ദിവസം സിബിഐ എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ചിരുന്നു.