കേരളം

kerala

ETV Bharat / city

കശുവണ്ടി വികസന കോർപറേഷന്‍ അഴിമതി: കേസ് പരിഗണിക്കുന്നത് കോടതി നീട്ടി

കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ഇടപാടിൽ 500 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സിബിഐ കേസ്.

കശുവണ്ടി വികസന കോർപറേഷന്‍ അഴിമതി  കശുവണ്ടി വികസന കോർപറേഷന്‍ അഴിമതി കേസ് വാര്‍ത്ത  കശുവണ്ടി വികസന കോർപറേഷന്‍ അഴിമതി വാര്‍ത്ത  സിജെഎം കോടതി വാര്‍ത്ത  തോട്ടണ്ടി ഇറക്കുമതി കേസ് വാര്‍ത്ത  cashew development corporation corruption  cashew development corporation corruption case news  cashew development corporation corruption case postponed news
കശുവണ്ടി വികസന കോർപറേഷന്‍ അഴിമതി: കേസ് പരിഗണിക്കുന്നത് കോടതി നീട്ടി

By

Published : Oct 11, 2021, 5:31 PM IST

തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് കോടതി ഡിസംബർ പത്തിലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അന്വേഷണം പൂർത്തിയാക്കി സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി ജനുവരി 18 ന് അംഗീകരിച്ചിരുന്നു. കശുവണ്ടി കോർപറേഷൻ മുൻ എംഡി കെ.എ രതീഷ്, മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റുമായിരുന്ന ആർ ചന്ദ്രശേഖരൻ, കരാറുകാരനായ ജയ്‌മോഹൻ എന്നിവരാണ് കുറ്റപത്രത്തിലെ മൂന്നു പ്രതികൾ.

കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ഇടപാടിൽ 500 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സിബിഐ കേസ്. അന്വേഷണം പൂർത്തിയാക്കി സിബിഐ സംഘം ജനുവരി 18ന് കുറ്റപത്രം സമർപ്പിച്ചിരുന്നു.

Also read: കശുവണ്ടി കോർപറേഷൻ വഞ്ചന കേസ്; സിജെഎം കോടതി നാളെ പരിഗണിക്കും

ABOUT THE AUTHOR

...view details