കേരളം

kerala

ETV Bharat / city

സ്ത്രീവിരുദ്ധ പരാമർശം; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു - മുല്ലപ്പള്ളി രാമചന്ദ്രൻ വാര്‍ത്തകള്‍

പീഡനത്തിന് ഇരയായ സ്ത്രീ ആത്മാഭിമാനമുണ്ടെങ്കിൽ മരിക്കുമെന്നും അല്ലെങ്കിൽ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നുമായിരുന്നു മുല്ലപ്പളളിയുടെ പ്രസ്താവന

case aginst mullapally  mullappally ramachandran latest news  mullappally issue latest news  മുല്ലപ്പള്ളി രാമചന്ദ്രൻ വാര്‍ത്തകള്‍  മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമർശം
സ്ത്രീവിരുദ്ധ പരാമർശം; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിത കമ്മീഷൻ കേസെടുത്തു

By

Published : Nov 1, 2020, 9:54 PM IST

തിരുവനന്തപുരം:സ്ത്രീവിരുദ്ധ പരാമർശത്തിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷൻ കേസ് എടുത്തു. മുല്ലപ്പള്ളി അടിയന്തരമായി താൻ നടത്തിയ നീചമായ സ്ത്രീ വിരുദ്ധ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീ വിരുദ്ധ പരാമർശവുമായി രംഗത്ത് വരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും ജോസഫൈൻ പറഞ്ഞു. പീഡനത്തിന് ഇരയായ സ്ത്രീ ആത്മാഭിമാനമുണ്ടെങ്കിൽ മരിക്കുമെന്നും അല്ലെങ്കിൽ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നുമായിരുന്നു മുല്ലപ്പളളിയുടെ പ്രസ്താവന. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ABOUT THE AUTHOR

...view details