തിരുവനന്തപുരം:വനിത കൗൺസിലറുടെ ഭർത്താവ് മർദിച്ചെന്ന് അയൽവാസിയുടെ പരാതി. മണ്ണന്തല വാർഡ് കൗൺസിലറും യുഡിഎഫ് പ്രതിനിധിയുമായ വനജ രാജേന്ദ്രബാബുവിൻ്റെ ഭർത്താവ് രാജേന്ദ്ര ബാബുവിനെതിരെ പൊലീസ് കേസെടുത്തു.
നഗരസഭ മുൻ കൗൺസിലർ കൂടിയാണ് രാജേന്ദ്രബാബു. ഇയാളെ അറസ്റ്റു ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കോർപ്പറേഷൻ റോഡിൻ്റെ അറ്റകുറ്റപ്പണി തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒത്തുതീർപ്പാക്കാൻ എത്തിയതാണ് രാജേന്ദ്രബാബു എന്നാണ് മണ്ണന്തല പൊലീസിൻ്റെ വിശദീകരണം.