കേരളം

kerala

ETV Bharat / city

കെപിസിസി ജംബോ പട്ടിക ചോദ്യം ചെയ്തുള്ള ഹര്‍ജി തീര്‍പ്പാക്കി - kpcc jumbo list latest news

കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്‍റ് വി.എൻ ഉദയകുമാറാണ് കോടതിയെ സമീപിച്ചത്.

കെപിസിസി ജംബോ ഭാരവാഹി പട്ടിക ഹര്‍ജി വാര്‍ത്ത കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരണം വാര്‍ത്ത കെപിസിസി ജംബോ ഭാരവാഹി പട്ടിക ഹര്‍ജി തീര്‍പ്പാക്കി വാര്‍ത്ത കെപിസിസി ജംബോ ഭാരവാഹി പട്ടിക കർഷക കോൺഗ്രസ് പ്രസിഡന്‍റ് വാര്‍ത്ത kpcc jumbo list publish case latest news case against publishing kpcc jumbo list resolved news kpcc jumbo list latest news kpcc jumbo list case resolved new
കെപിസിസി ജംബോ ഭാരവാഹി പട്ടിക പ്രസിദ്ധീകരിക്കരുതെന്ന ഹര്‍ജി തീര്‍പ്പാക്കി

By

Published : Jun 14, 2021, 12:15 PM IST

തിരുവനന്തപുരം: കെപിസിസി ജംബോ ഭാരവാഹി പട്ടിക ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി കോടതി തീര്‍പ്പാക്കി. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് ചൂണ്ടികാട്ടി ഹർജിക്കാരന്‍ അപേക്ഷ നൽകിയതിനെ തുടർന്നാണ് നടപടി.തിരുവനന്തപുരം രണ്ടാം അഡിഷണൽ മുൻസിഫ് കോടതിയാണ് കേസ് പരിഗണിച്ചത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നിയമാവലിക്ക് വിരുദ്ധമായി കെപിസിസി അംഗങ്ങളല്ലാത്തവരെ ഭാരവാഹികളാക്കരുതെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്‍റ് വി.എൻ ഉദയകുമാറാണ് കോടതിയിൽ ഹർജി നൽകിയത്.

കെപിസിസി, പാര്‍ട്ടിയുടെ അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, അധ്യക്ഷ സോണിയ ഗാന്ധി എന്നിവരാണ് കേസിലെ നാല്‌ എതിർകക്ഷികൾ.

Also read: വരുന്നു കെഎസ്‌ആർടിസി പമ്പുകൾ ; ആദ്യ ഘട്ടത്തിൽ എട്ടെണ്ണം

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നിയമാവലി അനുസരിച്ച് കെപിസിസി ഭാരവാഹികളുടെ എണ്ണം 41 ആണ്. ഇതിൽ നിന്നും പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി തുടങ്ങിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും വേണം. ഇതിന് വിരുദ്ധമായാണ് 128 പേർ അടങ്ങുന്ന പട്ടിക തയ്യാറാക്കിയതെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details