തിരുവനന്തപുരം: തലസ്ഥാനത്തെ കീം പരീക്ഷ കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടം കൂടിയ 600ഓളം രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. നഗരത്തിലെ കോട്ടൺഹിൽ സ്കൂൾ, പട്ടം സെൻ്റ് മേരീസ് സ്കൂൾ എന്നീ പരീക്ഷ കേന്ദ്രകൾക്ക് മുന്നിൽ ഉണ്ടായിരുന്ന രക്ഷിതാക്കൾക്കെതിരെയാണ് നടപടി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തത്.
തലസ്ഥാനത്ത് കീം പരീക്ഷ കേന്ദ്രത്തിലെത്തിയ രക്ഷിതാക്കള്‍ക്കെതിരെ കേസ് - trivandrum keam entrance covid
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ, പട്ടം സെൻ്റ് മേരീസ് സ്കൂൾ എന്നീ പരീക്ഷ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കൂട്ടം കൂടിയവര്‍ക്കെതിരെയാണ് കേസെടുത്തത്. പരീക്ഷ എഴുതിയ നാല് വിദ്യാർഥികൾക്കും ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു
![തലസ്ഥാനത്ത് കീം പരീക്ഷ കേന്ദ്രത്തിലെത്തിയ രക്ഷിതാക്കള്‍ക്കെതിരെ കേസ് കീം പരീക്ഷ കേന്ദ്രം കോട്ടൺഹിൽ സ്കൂൾ പട്ടം സെൻ്റ് മേരീസ് സ്കൂൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല വിദ്യാർഥിക്കും രക്ഷിതാവിനും കൊവിഡ് രക്ഷിതാക്കൾക്കെതിരെ കേസ് keam exam center news keam covid update trivandrum keam entrance covid police case against parents](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8124642-thumbnail-3x2-tvm.jpg)
കീം പരീക്ഷക്കെത്തിയ അറുന്നൂറോളം രക്ഷിതാക്കള്‍ക്കെതിരെ കേസ്
ജില്ലയിൽ പരീക്ഷ എഴുതിയ നാല് വിദ്യാർഥികൾക്കും ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. പട്ടം സെൻ്റ് മേരീസ് സ്കൂളിന് മുന്നിൽ പരീക്ഷ ദിവസം നൂറുകണക്കിന് പേരാണ് കൂട്ടം കൂടിയത്. ഇത് വിവാദമാവുകയും ചെയ്തിരുന്നു.