തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കുഴിയിലേയ്ക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു - തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കുഴിയിലേയ്ക്ക് മറിഞ്ഞു
ഞാണ്ടൂർക്കോണം പുതുകുന്ന് കൊടുംവളവിലാണ് സംഭവം.
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കുഴിയിലേയ്ക്ക് മറിഞ്ഞു
തിരുവനന്തപുരം: ഞാണ്ടൂർക്കോണം പുതുകുന്ന് കൊടുംവളവിൽ നിയന്ത്രണം വിട്ട കാർ കുഴിയിലേയ്ക്ക് മറിഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പൗഡിക്കോണത്ത് നിന്ന് ഞാണ്ടൂക്കോണത്തേയ്ക്കുള്ള യാത്രയ്ക്കിടെ പുതുകുന്നു വളവിലാണ് നിയന്ത്രണം തെറ്റിയ മാരുതി സെൻ കാർ കുഴിയിലേയ്ക്ക് മറിഞ്ഞത്. ഡ്രൈവർ അപകടത്തിൽ നിന്ന് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.