തിരുവനന്തപുരം: മത്സ്യ തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം (Special financial assistance to fishermen) പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മത്സ്യത്തൊഴിലാളി വിഭാഗത്തിലെ (fishermen community) കുടുബങ്ങള്‍ക്ക് 3000 രൂപ സാമ്പത്തിക സഹായം നല്‍കും. ഒറ്റതവണയാണ് സാമ്പത്തിക സഹായം നല്‍കുന്നത്. പ്രകൃതി ക്ഷോഭങ്ങളും ദുരിതവും പരിഗണിച്ചാണ് സാമ്പത്തിക സഹായം അനുവദിക്കാന്‍ ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭ യോഗം ( (Cabinet meeting decision) തീരുമാനിച്ചത്.
Cabinet Meeting | മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക സഹായം - K.N BALAGOPAL
പ്രകൃതി ക്ഷോഭങ്ങളും ദുരിതവും പരിഗണിച്ച് മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക സഹായം (Financial assistance) നൽകാൻ മന്ത്രിസഭാ യോഗം (Cabinet meeting decision) തീരുമാനിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക സഹായം
തീരമേഖലയില്‍ കടുത്ത വറുതിയാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 159481 കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഇതിനായി പണം അനുവദിക്കുക. സാമ്പത്തിക സഹായം നല്‍കുന്നതിനായി 47.84 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.
READ MORE:Fishermen crisis in Kerala| വറച്ചട്ടിയില്‍ നിന്നും കണ്ണീര്‍ക്കയത്തിലേക്ക്; ദുരിതം തീരാത്ത തീരം
Last Updated : Nov 24, 2021, 1:29 PM IST