കേരളം

kerala

ETV Bharat / city

1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീ സര്‍വെ വേഗത്തിലാക്കാന്‍ മന്ത്രിസഭാ തീരുമാനം

ഡിജിറ്റല്‍ റീ സര്‍വേ വേഗത്തിലാക്കാന്‍ സര്‍വേയര്‍മാരേയും ഹെല്‍പ്പര്‍മാരേയും നിയമിക്കും

Cabinet decides to expedite digital re survey  ഡിജിറ്റല്‍ റീ സര്‍വേ വേഗത്തിലാക്കാന്‍ മന്ത്രിസഭാ തീരുമാനം  ഡിജിറ്റല്‍ റീ സര്‍വ്വേ ഒന്നാംഘട്ടം വേഗത്തിലാക്കാൻ തീരുമാനം  Decision to expedite the first phase of the digital re-survey  മന്ത്രിസഭാ തീരുമാനങ്ങള്‍  Cabinet decisions  മില്ലറ്റ് ഫാം തുടങ്ങുന്നതിന് ഭൂമി കൈമാറും  ശമ്പളപരിഷ്‌കരണം മന്ത്രിസഭാ തീരുമാനം  Salary revision Cabinet decision
1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീ സര്‍വെ വേഗത്തിലാക്കാന്‍ മന്ത്രിസഭാ തീരുമാനം

By

Published : Mar 23, 2022, 4:59 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് നടക്കുന്ന ഡിജിറ്റല്‍ റീ സര്‍വേയുടെ ഒന്നാംഘട്ടം വേഗതയില്‍ നടപ്പാക്കാന്‍ മന്ത്രിസഭാ നിര്‍ദേശം. 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീ സര്‍വെയാണ് നടക്കുന്നത്. ഈ സര്‍വേ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍വേയര്‍മാരേയും ഹെല്‍പ്പര്‍മാരേയും നിയമിക്കും.

1500 സര്‍വേയര്‍മാരേയും 3200 ഹെല്‍പ്പര്‍മാരേയുമാണ് നിയോഗിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴിയാകും നിയമനം.

തീരദേശ പ്ലാന്‍ ; സമിതി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചു :തീരദേശ പരിപാലന പ്ലാന്‍ പരിശോധിച്ച് അപാകതകള്‍ പരിഹരിക്കുന്നതിന് രൂപീകരിച്ച വിദഗ്‌ധ സമിതി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനം 2019നെ തുടര്‍ന്ന് തയാറാക്കിയ കരട് പ്ലാനിലെ അപാകതകള്‍ പരിശോധിച്ച റിപ്പോര്‍ട്ടാണിത്.

ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം :തിരുവനന്തപുരം കടംകംപള്ളി വില്ലേജില്‍ കടല്‍ പുറംപോക്കില്‍ താമസിച്ചുവരവെ 2018ലെ പ്രളയത്തില്‍ പൂര്‍ണമായും വീട് തകര്‍ന്ന ലൂര്‍ദ്ദിന് രണ്ട് സെന്‍റ് സ്ഥലവും വീടും വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 7,04,900 രൂപ അനുവദിച്ചു.

മില്ലറ്റ് ഫാം തുടങ്ങുന്നതിന് ഭൂമി കൈമാറും :പാലക്കാട് ജില്ലയിലെ അഗളി വില്ലേജില്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലുള്ള അഞ്ചേക്കര്‍ സ്ഥലം മില്ലറ്റ് ഫാം തുടങ്ങാന്‍ കൃഷി വകുപ്പിന് കൈമാറും. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി നിബന്ധനകള്‍ക്ക് വിധേയമായാണ് കൈമാറുക.

കരട് ഓര്‍ഡിനന്‍സ് :തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കുന്നതിന് കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമങ്ങളും മറ്റ് നിയമങ്ങളും (ഭേദഗതി) ഓര്‍ഡിനന്‍സിന്‍റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കരട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ഭരണാനുമതി നല്‍കും :കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ്, ഇന്നൊവേഷന്‍ ആൻഡ് ടെക്‌നോളജി കാമ്പസില്‍ സ്റ്റേറ്റ് ഡാറ്റ സെന്‍റർ വിത്ത് ഹൈബ്രിഡ് ക്ലൗഡ് കോംപിറ്റബിള്‍ ആൻഡ് ഹൈപ്പര്‍ കണ്‍വേര്‍ജ്‌ഡ് ഇന്‍ഫ്രാസ്‌ട്രക്‌ചർ സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കും. 25 കോടി രൂപ ചെലവിലാണ് സ്ഥാപിക്കുക. പ്രാഥമിക ആവശ്യത്തിനുള്ള 7 കോടി രൂപ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ കീഴിലുള്ള സ്‌കില്‍ ഡെലിവറി പ്ലാറ്റ്‌ഫോമില്‍ നിന്നും ഐ.ടി മിഷന് അനുവദിക്കും.

ശമ്പളപരിഷ്‌കരണം :കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയിലെ യു.ജി.സി സ്‌കീമില്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്‌കരിക്കും. കുടിശ്ശികയുടെ കാര്യം പിന്നീട് തീരുമാനിക്കും. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ശമ്പള പരിഷ്‌കരണം, സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ 11-ാം ശമ്പള പരിഷ്‌കരണ ഉത്തരവിലെ നിബന്ധനകള്‍ പ്രകാരം പരിഷ്‌കരിക്കും.

ALSO READ:'കെ സുധാകരൻ ക്രിമിനൽ രാഷ്‌ട്രീയത്തെ ന്യായീകരിക്കുന്ന നേതാവ്' ; പ്രതിപക്ഷ സമരം പരിഹാസ്യമെന്ന് എ വിജയരാഘവൻ

ABOUT THE AUTHOR

...view details