തിരുവനന്തപുരം:എസ്.എ.പി ക്യാമ്പിൽ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സി.എ.ജി റിപ്പോർട്ടിൽ പറയുന്ന പ്രകാരം 12,061 വെടിയുണ്ട കുറവെന്ന വാദം പരിശോധനകൾക്ക് ശേഷം എ.ഡി.ജി.പി തള്ളി. 3636 വെടിയുണ്ടകൾ മാത്രമേ കാണാതായിട്ടുള്ളൂവെന്നും പരിശോധനകൾ തുടരുമെന്നും ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു.
വെടിയുണ്ടകള്‍ കാണാതായ സംഭവം; സിഎജി റിപ്പോര്‍ട്ട് തള്ളി ടോമിൻ ജെ.തച്ചങ്കരി - സിഎജി റിപ്പോര്‍ട്ട്
സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ 12,061 വെടിയുണ്ടകള്‍ കാണാതായിട്ടില്ലെന്നും 3636 വെടിയുണ്ടകൾ മാത്രമേ കാണാതായിട്ടുള്ളൂവെന്നും ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു
വെടിയുണ്ടകള്‍ കാണാതായ സംഭവം; സിഎജി റിപ്പോര്‍ട്ട് തള്ളി ടോമിൻ ജെ.തച്ചങ്കരി
രാവിലെ എസ്.എ.പി ക്യാമ്പിൽ നേരിട്ടെത്തിയായിരുന്നു തച്ചങ്കരിയുടെ പരിശോധന. ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ച ശേഷമാണ് തച്ചങ്കരി പരിശോധനകൾക്കെത്തിയത്. പരിശോധന ഇനിയും തുടരുമെന്നും തച്ചങ്കരി പറഞ്ഞു.
Last Updated : Mar 2, 2020, 6:59 PM IST