തിരുവനന്തപുരം: കൊവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നിർമാണത്തിന് ആവശ്യമായ പെർമിറ്റ് അപേക്ഷകളിൽ തീരുമാനം വൈകുന്നു. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ മാത്രം ആയിരത്തോളം അപേക്ഷകളാണ് തീർപ്പാകാതെ കിടക്കുന്നത്. കൊച്ചി കോർപ്പറേഷനിലാണ് ഏറ്റവും കൂടുതൽ അപേക്ഷകളിൽ തീർപ്പാകാനുള്ളത്. 241 അപേക്ഷകളാണ് അനുമതി കാത്തിരിക്കുന്നത്. തിരുവനന്തപുരത്ത് 234, തൃശൂരിൽ 190, കോഴിക്കോട് 181, കണ്ണൂരിൽ 132 അപേക്ഷകളുമാണ് തീർപ്പാക്കാനുള്ളത്. കൊവിഡിന് മുമ്പും പെർമിറ്റ് നൽകുന്നതിൽ കാലതാമസം ഉണ്ടായിരുന്നു. കൊവിഡ് കൂടി വന്നതോടെ ജീവനക്കാരുടെ കുറവ് അത് കൂടുതൽ രൂക്ഷമാക്കി. അതേസമയം ഉദ്യോഗസ്ഥരെ കൂടുതലായി കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനെ തുടർന്ന് ഉണ്ടായ ഉദ്യോഗസ്ഥരുടെ കുറവും കണ്ടെയ്‌ൻമെന്‍റ് സോണുകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
തീരുമാനമാകാതെ കെട്ടിട നിര്‍മാണ അപേക്ഷകൾ: പരിഹാരം വേണമെന്ന് ആവശ്യം - കെട്ടിട നിര്‍മാണം
കൊവിഡിന് മുമ്പും പെർമിറ്റ് നൽകുന്നതിൽ കാലതാമസം ഉണ്ടായിരുന്നു. കൊവിഡ് കൂടി വന്നതോടെ ജീവനക്കാരുടെ കുറവ് അത് കൂടുതൽ രൂക്ഷമാക്കി.
![തീരുമാനമാകാതെ കെട്ടിട നിര്‍മാണ അപേക്ഷകൾ: പരിഹാരം വേണമെന്ന് ആവശ്യം building constrction permit delay covid news building constrction news കോര്‍പ്പറേഷൻ വാര്‍ത്തകള്‍ കെട്ടിട നിര്‍മാണം സര്‍ക്കാര്‍ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8741686-thumbnail-3x2-k.jpg)
ഓൺലൈൻ സംവിധാനത്തിലൂടെയായിരുന്നു നേരത്തെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നിർമാണത്തിന് ആവശ്യമായ അപേക്ഷകൾ സ്വീകരിക്കലും തുടർ നടപടികളും. സംസ്ഥാന സർക്കാർ ഇതിനായി സങ്കേതം എന്ന പേരിൽ സോഫ്‌റ്റ്‌വെയറും തയാറാക്കിയിരുന്നു. എന്നാല്‍ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി സങ്കേതം ഒഴിവാക്കി. പിന്നാലെ പുറത്തു നിന്നുള്ള ഒരു കമ്പനിയുടെ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു അപേക്ഷകൾ സ്വീകരിക്കലും പരിഗണിക്കലും. എന്നാൽ ഇപ്പോൾ അതും ഒഴിവാക്കി. അപേക്ഷകൾ നേരിട്ട് സ്വീകരിച്ച് തീർപ്പു കൽപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പഴയ സങ്കേതം സോഫ്‌റ്റ്‌വെയര്‍ കൂടുതൽ ഫലപ്രദമാക്കി തിരികെ കൊണ്ടുവരണമെന്ന ആവശ്യമാണ് ഉയരുന്നത്. നിർത്തലാക്കിയ ടൗൺ പ്ലാനിങ് വിഭാഗം പുനസ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. നിലവിൽ എൻജിനിയറിങ് വിഭാഗത്തിനാണ് ബിൽഡിങ് പെർമിറ്റ് നൽകുന്നതിനുള്ള ചുമതല.