തിരുവനന്തപുരം :ബഫര്‍സോണ്‍ മേഖലകളിലെ വിവരശേഖരണത്തിന് ഉപഗ്രഹ സര്‍വേയ്ക്ക് പുറമെ നേരിട്ടുള്ള പരിശോധന നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, ഇതര നിർമാണ പ്രവർത്തനങ്ങൾ ഭൂവിനിയോഗം എന്നിവ സംബന്ധിച്ച വിവര ശേഖരണത്തിനാണ് നേരിട്ടുള്ള പരിശോധന നടത്തുന്നത്. ഇതിനായി വിദഗ്‌ധ സമിതി രൂപീകരിക്കും.
ബഫര്‍സോണ്‍ : ഉപഗ്രഹ സര്‍വേയ്ക്ക് പുറമെ നേരിട്ടുള്ള പരിശോധനയും, വിദഗ്‌ധ സമിതി രൂപീകരിക്കും
ബഫര്‍സോണ്‍ മേഖലകളിലെ വിവരശേഖരണത്തിന് നേരിട്ടുള്ള പരിശോധന നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം
Also read:ബഫര്‍സോണില്‍ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് താമരശ്ശേരി രൂപയുടെ ഇടയലേഖനം
സാങ്കേതികവിദ്യ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങൾ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. സമിതി ഒരു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്ന് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കണം. 115 വില്ലേജുകളിലാണ് ബഫര്‍സോണ്‍ വരുന്നത്. ഇവയുടെ യഥാർഥ വിവരം കൃത്യമായി രേഖപ്പെടുത്താനാണ് വിദഗ്‌ധ സമിതി രൂപീകരിക്കുന്നത്. യോഗത്തിൽ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, പി രാജീവ്, കെ രാജൻ, പി പ്രസാദ്, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.