കേരളം

kerala

ETV Bharat / city

ഏഴാം ക്ലാസുകാരൻ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ - കുട്ടി ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം.

boy found dead in Vizhinjam  child death in kerala  കുട്ടി മരിച്ചു  കുട്ടി ആത്മഹത്യ ചെയ്‌തു  വിഴിഞ്ഞത്ത് കുട്ടി ആത്മഹത്യ ചെയ്‌തു
ആത്മഹത്യ

By

Published : Jul 5, 2021, 7:57 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഏഴാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുടുപാറവിളയിൽ മനോജ് നിജി ദമ്പതികളുടെ മൂത്ത മകൻ ആദിത്യനാണ് മരിച്ചത്. കിടപ്പുമുറിയിലെ ജനലിൽ ആണ് ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആദിത്യൻ കളിക്കിടയിൽ പിണങ്ങി മുറിക്കുള്ളിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. വാതിൽ തുറക്കാത്തതിൽ സംശയം തോന്നിയ സഹോദരങ്ങൾ അയൽവാസികളുടെ സഹായത്തോടുകൂടി വാതിൽ പൊളിച്ചപ്പോൾ ഷാളിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.

also read:വണ്ടിപ്പെരിയാറിലെ ആറ്‌ വയസുകാരിയുടെ മരണം കൊലപാതകം; പ്രതി പിടിയിൽ

സംഭവസമയം സഹോദരങ്ങൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അമ്മ വീടിന് സമീപത്ത് പുതുതായി നിർമ്മിക്കുന്ന വീട്ടിൽ പോയിരിക്കുകയായിരുന്നു. വെങ്ങാനൂർ ഗവൺമെന്‍റ് മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ആദിത്യൻ. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details