തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ഇട റോഡുകളെല്ലാം മണ്ണും, ബാരിക്കേഡുകളും വച്ച് അടച്ച് കേരളാ പൊലീസ്. പാറശാല മുതൽ വെള്ളറട വരെയുള്ള ഇടറോഡുകളാണ് അടച്ചത്. തമിഴ്നാട്ടിൽ നിന്നും ദിവസവും നിരവധി പേരാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇടറോഡ് വഴി കേരളത്തിൽ പ്രവേശിക്കുന്നത്. ഈ സാഹചര്യം മനസിലാക്കിയാണ് പൊലീസ് നടപടി.
കേരള തമിഴ്‌നാട് അതിർത്തികളിലെ വഴിയടച്ച് പൊലീസ് - അതിര്‍ത്തി റോഡുകള്‍
തമിഴ്നാട്ടിൽ നിന്നും ദിവസവും നിരവധി പേരാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇടറോഡ് വഴി കേരളത്തിൽ പ്രവേശിക്കുന്നത്.
കേരള തമിഴ്‌നാട് അതിർത്തികളിലെ വഴിയടച്ച് പൊലീസ്
കാരക്കോണം കൂനംപന റോഡ്, കിളിയൂർ, കള്ളിമുട്, കാസാറോട്, ചെറിയ കൊല്ല തുടങ്ങിയ ഭാഗങ്ങളിലെ ഇട റോഡുകൾ പൊലീസ് അടച്ചിട്ടുണ്ട്. പ്രധാന റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം എള്ളുവിളയിൽ അടച്ചിരുന്ന ബാരിക്കേഡിനെ അജ്ഞാതർ ഇടിച്ചുതെറിപ്പിച്ചതായും വെള്ളറട പൊലീസ് പറഞ്ഞു. കണ്ടെയ്‌ൻമെന്‍റ് സോണുകളിലെ റോഡിന്‍റെ ഇരുവശവും പൊലീസ് അടച്ചിട്ടുണ്ട്.
also read:എല്ലാ അതിർത്തികളും അടച്ച് പത്തനംതിട്ട