തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി ജോര്‍ജിന് ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിനിടെ പൊലീസ് വാഹന വ്യൂഹം തടഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചത്.
പി.സി ജോര്‍ജിന് ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം; വാഹനം തടഞ്ഞ് ഷാൾ അണിയിച്ചു - മത വിദ്വേഷ പ്രസംഗം: പി.സി ജോർജ് പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം വെമ്പായത്താണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്
പി സി ജോര്‍ജിന് ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം; വാഹനം തടഞ്ഞ് ഷാൾ അണിയിച്ചു
തിരുവനന്തപുരം വെമ്പായത്താണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. ഷാളുകള്‍ അണിയിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചത്. ഉടന്‍ തന്നെ പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റി. പി.സി ജോര്‍ജിനെതിരെ കൂടുതല്‍ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലേക്കാണ് പി.സി.ജോര്‍ജിനെ എത്തിക്കുക എന്നാണ് വിവരം.