കേരളം

kerala

ETV Bharat / city

ട്രഷറി തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി

ട്രഷറിയിൽ നടന്ന തട്ടിപ്പിന്‍റെ ഒരു അംശം മാത്രമാണ് പുറത്തു വന്നത്. സംസ്ഥാനത്ത് വ്യാപകമായി ഇത് നടക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.

treasury scam  ട്രഷറി തട്ടിപ്പ്  വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്  ബിജെപി  കെ.സുരേന്ദ്രൻ  BJP  k. surendran
ട്രഷറി തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി

By

Published : Aug 3, 2020, 2:55 PM IST

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസ് കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിന് ധനമന്ത്രി ആർജ്ജവം കാണിക്കണം. ട്രഷറിയിൽ നടന്ന തട്ടിപ്പിന്‍റെ ഒരു അംശം മാത്രമാണ് പുറത്തു വന്നത്. സംസ്ഥാനത്ത് വ്യാപകമായി ഇത് നടക്കുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്വർണക്കടത്തുമായി ബന്ധമുള്ള മന്ത്രി കെ.ടി ജലീലിന്‍റെ നടപടികൾ ദുരൂഹമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സിഎപിടിഎല്ലിൽ നിന്ന് മലപ്പുറത്തേക്ക് 28 ബാഗേജുകൾ കൊണ്ടുപോയി. ഇതിൽ ഖുര്‍ ആൻ ആയിരുന്നു എന്നാണ് മന്ത്രി കെ.ടി ജലീൽ പറഞ്ഞത്. മറ്റ് ഏതു രാജ്യത്തേക്കാളും കൂടുതൽ ഇസ്ലാമിക പ്രസിദ്ധീകരണ ശാലകളുള്ള കേരളത്തിലേക്ക് യു.എ.ഇയിൽ നിന്ന് എന്തിന് ഖുര്‍ ആൻ കൊണ്ടുവരണം. ജലീലിന്‍റെ മറുപടി സംശയാസ്പദമാണ്. ജലീൽ രാജി വയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details