ലൈഫ് മിഷന്‍; ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിന് ആശ്വസിക്കാന്‍ വകയില്ലെന്ന് ബിജെപി
എഫ്.സി.ആര്‍.എ ലംഘനം അന്വേഷിക്കാനുള്ള അധികാരം സിബിഐക്ക് തന്നെയാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടന്നും രണ്ടു മാസത്തേക്കു മാത്രമാണ് കോടതി സ്‌റ്റേ അനുവദിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ എഫ്ഐആര്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ വാദം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് സന്തോഷിക്കാനൊന്നുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അന്വേഷണം തുടരാനാണ് കോടതി നിര്‍ദേശിച്ചത്. തട്ടിപ്പ് നടത്തിയത് ലൈഫ് മിഷനല്ല, മുഖ്യമന്ത്രിയുടെ ഓഫീസാണാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എഫ്.സി.ആര്‍.എ ലംഘനം അന്വേഷിക്കാനുള്ള അധികാരം സിബിഐക്ക് തന്നെയാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു മാസത്തേക്കു മാത്രമാണ് കോടതി സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. അതിനാല്‍ വിധിക്ക് സ്‌റ്റേ എന്നു പറഞ്ഞ് സര്‍ക്കാര്‍ ആശ്വസിക്കേണ്ടതില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.