തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് സ്റ്റേ ചെയ്‌ത ഹൈക്കോടതി ഉത്തരവ് സർക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി. സാമ്പത്തിക ഞെരുക്കം ഉണ്ടാകുമ്പോൾ സർക്കാർ ജീവനക്കാരിൽ നിന്ന് ശമ്പളം പിടിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് സർക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി - salary cut bjp kerala
കൊവിഡ് പ്രതിരോധത്തില്‍ മറ്റു സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്നും കെ.സുരേന്ദ്രന്‍
![ഹൈക്കോടതി ഉത്തരവ് സർക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി കെ.സുരേന്ദ്രന്‍ കൊവിഡ് പ്രതിരോധം കേരളം സാലറി കട്ട് ഹൈക്കോടതി ഉത്തരവ് salary cut bjp kerala k surendran bjp news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6975773-thumbnail-3x2-sura.jpg)
കെ.സുരേന്ദ്രന്‍
ഹൈക്കോടതി ഉത്തരവ് സർക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി
കൊവിഡ് പ്രതിരോധ നടപടിയിൽ കേരളത്തിനെക്കാൾ മെച്ചപ്പെട്ട പ്രവർത്തനങ്ങളാണ് മറ്റു സംസ്ഥാനങ്ങൾ നടത്തുന്നത്. ഗ്രീൻ സോണായിരുന്ന ഇടുക്കിയിലും കോട്ടയത്തും വീണ്ടും രോഗബാധ സ്ഥിരീകരിക്കുന്നത് സംസ്ഥാനത്തിന്‍റെ വീഴ്ച്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രോഗം പ്രതിരോധിക്കുന്നതിൽ മറ്റു സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്നും എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.