കേരളം

kerala

ETV Bharat / city

പ്രതിപക്ഷ നേതാവ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ മെഗാ ഫോണായി മാറിയെന്ന് എം.ടി.രമേശ് - opposition leader bjp conflict news

കേരള ഗവർണർക്കെതിരായ കോൺഗ്രസിന്‍റെ സമരം പോപ്പുലർ ഫ്രണ്ടിൽ നിന്ന് വാങ്ങിയ പണത്തിനുള്ള കൂറ് കാണിക്കലാണെന്നും എം.ടി രമേശ്

പോപ്പുലർ ഫ്രണ്ട് കേരള  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്  പൗരത്വ സമരം സുപ്രീംകോടതി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പൗരത്വ വിഷയത്തില്‍ പ്രതിപക്ഷ ഹര്‍ജി  ബിജെപി-കോണ്‍ഗ്രസ് കേരള വാര്‍ത്ത  opposition leader bjp conflict news  m t ramesh against ramesh chennithala
എം.ടി.രമേശ്

By

Published : Jan 28, 2020, 2:56 PM IST

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. പോപ്പുലർ ഫ്രണ്ടിന്‍റെ ബിനാമികളായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവര്‍ ഹര്‍ജി നല്‍കിയത്. കേസില്‍ കോടതിയിൽ ഹാജരായ അഭിഭാഷകർക്ക് ഫീസ് നൽകിയത് പോപ്പുലർ ഫ്രണ്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ മെഗാ ഫോണായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുകയാണ്. കേരള ഗവർണർക്കെതിരായ കോൺഗ്രസിന്‍റെ സമരം പോപ്പുലർ ഫ്രണ്ടിൽ നിന്ന് വാങ്ങിയ പണത്തിനുള്ള കൂറ് കാണിക്കലാണ്. അപഹാസ്യമായ ഈ നീക്കത്തിൽ നിന്ന് കോൺഗ്രസ് പിന്മാറണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ മെഗാ ഫോണായി മാറിയെന്ന് എം.ടി.രമേശ്

കേരളത്തിലെ മുസ്ലീം സമൂഹത്തെ കോൺഗ്രസും സിപിഎമ്മും രാഷ്ടീയ നേട്ടത്തിനായി തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യവിരുദ്ധ സമരമാണ് നടക്കുന്നതെന്ന് മുസ്ലീം സമൂഹം മനസിലാക്കണമെന്നും എം.ടി.രമേശ് പറഞ്ഞു.

ABOUT THE AUTHOR

...view details