കേരളം

kerala

ETV Bharat / city

ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു - kummanam

കേരളത്തില്‍ ബിജെപിയുടെ 14 സീറ്റുകളിൽ 13 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല.

ബിജെപി

By

Published : Mar 21, 2019, 11:34 PM IST

Updated : Mar 21, 2019, 11:48 PM IST

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ളബിജെപിയുടെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് സ്ഥാനാർഥി പട്ടികപ്രഖ്യാപിച്ചത്. കേരളത്തില്‍ ബിജെപിയുടെ14 സീറ്റുകളിൽ 13 സീറ്റുകളിലാണ് ഇപ്പോൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എന്നാൽ തർക്കം നിലനിൽക്കുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല. കെ. സുരേന്ദ്രൻ ആദ്യസ്ഥാനാർഥി പട്ടികയില്‍ഇടംനേടിയില്ല.

  • തിരുവനന്തപുരം - കുമ്മനം രാജശേഖരൻ
  • ആറ്റിങ്ങൽ - ശോഭാ സുരേന്ദ്രൻ
  • കൊല്ലം - കെ വി സാബു
  • ആലപ്പുഴ - കെ എസ് രാധാകൃഷ്ണൻ
  • എറണാകുളം - അൽഫോൺസ് കണ്ണന്താനം
  • ചാലക്കുടി - എ എൻ രാധാകൃഷ്ണൻ
  • പാലക്കാട് - സി കൃഷ്ണകുമാർ
  • പൊന്നാനി - വി ടി രമ
  • മലപ്പുറം - ഉണ്ണികൃഷ്ണൻ മാസ്റ്റർ
  • കോഴിക്കോട് - കെ പി പ്രകാശ് ബാബു
  • വടകര - വി കെ സജീവൻ
  • കണ്ണൂർ - സി കെ പത്മനാഭൻ
  • കാസർകോട് - രവീശ തന്ത്രി


ചൊവ്വാഴ്ച വൈകിട്ടാണ് കേരളത്തിൽ നിന്നുള്ള സ്ഥാനാർഥി പട്ടികയ്ക്ക്കേന്ദ്രനേതൃത്വം അംഗീകാരംനൽകിയത്.ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാർഥി പട്ടികയുംബിജെപി പുറത്തിറക്കിയിരുന്നില്ല. 182 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ലഖ്‍നൗവിലും മത്സരിക്കും.

Last Updated : Mar 21, 2019, 11:48 PM IST

ABOUT THE AUTHOR

...view details