തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വീട്ടുകരം തട്ടിപ്പ് കേസിലെ പ്രതികളെ ഒരു മന്ത്രി സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി ബിജെപി കൗൺസിലർമാർ. പൊലീസിലെ ചില ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ബിജെപി നേതാവ് വി.വി രാജേഷ് പറഞ്ഞു.
ഏറ്റവും കൂടുതൽ അഴിമതി നടന്ന നേമം സോണൽ ഓഫിസിലെ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ ഇടതുപക്ഷ യൂണിയൻ്റെ അംഗങ്ങളായതിനാൽ മന്ത്രി ചിറകിനടിയിൽ സംരക്ഷിക്കുകയാണ്. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നടപടിയിൽ നിന്ന് മന്ത്രി പിന്മാറണമെന്നും ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു.