തിരുവനന്തപുരം: ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ ആറ്റിങ്ങൽ അയിലം സ്വദേശി അച്ചുവാണ് മരിച്ചത്. ദേശീയപാതയിൽ കോരാണിക്ക് സമീപം പതിനെട്ടാം മൈലില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു തിരുവനന്തപുരത്തേക്ക് കാർഗോ കയറ്റി വന്ന ലോറിയും അതേ ദിശയില്‍ സഞ്ചരിച്ച ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ നിന്ന് വാഹനത്തെ മറികടന്നുവന്ന മറ്റൊരു വാഹനം ബൈക്കിലിടിക്കുകയും ബൈക്ക് ലോറിക്കടിയിൽ കുടുങ്ങുകയുമായിരുന്നു. തുടർന്ന് വാഹനങ്ങൾക്ക് തീപിടിച്ചു.
ആദ്യം ബൈക്കിനും പിന്നാലെ ലോറിക്കും തീപിടിക്കുകയായിരുന്നു. ബൈക്കില്‍ പിറകിലുണ്ടായിരുന്ന ആലംകോട് സ്വദേശി ആദിലിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കും ലോറിയും പൂർണമായും കത്തിനശിച്ചു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ് മരിച്ച അച്ചു.
Also read: കാമുകിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ച് മധ്യവയസ്‌കന്‍ ; ഇരുവരും ഗുരുതരാവസ്ഥയില്‍