ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു - ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കല്ലറ വെള്ളംകുടി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്
![ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു kallara accident bike and auto accident accident trivandrum കല്ലറ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5285632-604-5285632-1575609598972.jpg)
കല്ലറ
തിരുവനന്തപുരം: കല്ലറയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കല്ലറ വെള്ളംകുടി സ്വദേശി ഷെഫീഖ് (21) ആണ് മരിച്ചത്. കല്ലറ ശ്രേയസ് ജങ്ഷനില്‍ രാത്രി 9.30 നാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.