തിരുവനന്തപുരം:ബാര്‍ കോഴക്കേസ് കെ.എം.മാണിക്കുവേണ്ടി സി.പി.എം അട്ടിമറിച്ചെന്ന് ബാറുടമ ബിജു രമേശ് ആരോപിച്ചു. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്നും ഒപ്പമുണ്ടാകുമെന്നും വാക്കു നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിന്നീട് വാക്കു മാറ്റി. കെ.എം.മാണി മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ബാര്‍ക്കോഴക്കേസില്‍ അട്ടിമറിയുണ്ടായതെന്നും ബിജു രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.
മുഖ്യമന്ത്രി വാക്കുമാറ്റി, ബാര്‍ കോഴക്കേസ് സിപിഎം അട്ടിമറിച്ചെന്ന് ബിജു രമേശ് - ബിജു രമേശ്
ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണമല്ല കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് വേണ്ടതെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വാക്കുമാറ്റി, ബാര്‍ കോഴക്കേസ് സിപിഎം അട്ടിമറിച്ചെന്ന് ബിജു രമേശ്
തന്നെ ഉപകരണമാക്കുകയായിരുന്നു. പുതിയ കേസിലും തനിക്ക് വിശ്വാസമില്ല. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. താന്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ വിജിലന്‍സ് തയാറായില്ലെന്നും ബിജു രമേശ് പറഞ്ഞു. ജോസ് കെ.മാണിയെ തൊടില്ല. ജോസ് കെ.മാണിയുടെ ശബ്ദരേഖ ഉള്‍പ്പെടെ വിജിലന്‍സിന് കൈമാറിയതാണ്. താന്‍ പുതുതായി ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണമല്ല കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് വേണ്ടതെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.
Last Updated : Nov 23, 2020, 11:46 AM IST