തിരുവനന്തപുരം: ജില്ലയിലെ വൻ കള്ളനോട്ടടിസംഘം പിടിയിൽ. വിവിധയിടങ്ങളിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെയും വർക്കല പൊലീസിന്‍റെയും നേതൃത്വത്തിലുള്ള പ്രത്യക സംഘം രാത്രി വൈകിയും പരിശോധന തുടരുകയാണ്.
തിരുവനന്തപുരത്ത് വൻ കള്ളനോട്ടടിസംഘം പിടിയിൽ - big money laundering gang nabbed
വിവിധയിടങ്ങളിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെയും വർക്കല പൊലീസിന്‍റെയും നേതൃത്വത്തിലുള്ള പ്രത്യക സംഘം രാത്രി വൈകിയും പരിശോധന തുടരുകയാണ്
![തിരുവനന്തപുരത്ത് വൻ കള്ളനോട്ടടിസംഘം പിടിയിൽ വൻ കള്ളനോട്ടടിസംഘം പിടിയിൽ കള്ളനോട്ടടിസംഘം പിടിയിൽ ആറ്റിങ്ങല്‍ വാര്‍ത്ത ആറ്റിങ്ങല്‍ varkala varkala news big money laundering gang nabbed money laundering gang nabbed](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9972909-772-9972909-1608655576948.jpg)
നിരീക്ഷണത്തിലുള്ള ചിലർ രാത്രിയോടെ അറസ്റ്റിലാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം വർക്കല പാപനാശം ബീച്ചിൽ കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘത്തിലെ കൂടുതൽ പേരെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസിലെ പ്രത്യക സംഘം നടത്തിയ അന്വേഷണത്തിൽ മംഗലപുരം തോന്നയ്ക്കൽ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കൽ (35) പിടിയിലായി.
ഇയാൾ പോത്തൻകോട് കാട്ടായിക്കോണം നെയ്യനമൂലയിൽ വീട് വാടകക്ക് എടുത്ത് ഒരു യുവതിക്കും അമ്മയ്ക്കും ഒപ്പം കഴിഞ്ഞ ഒന്നരമാസമായി താമസിച്ചുവരുകയായിരുന്നു. ഇയാളുമായി കാട്ടായിക്കോണത്തെ വാടക വീട്ടിൽ തെളിവെടുപ്പിന് എത്തിയ വർക്കല പൊലീസ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും പിടിച്ചെടുത്തു. നോട്ടുകളുടെ കളർ പ്രിന്‍റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും പിടികൂടിയവയിൽപ്പെടുന്നു. 200, 500, 2000 രൂപയുടെ കള്ളനോട്ടുകളാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്.