തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങാനുള്ള തീരുമാനത്തിലുറച്ച് കോര്‍പ്പറേഷന്‍. യൂണിയന്‍ പ്രതിനിധികളുമായി ഇന്ന് നടന്ന യോഗത്തിലാണ് സി.എം.ഡി ബിജു പ്രഭാകര്‍ ഇക്കാര്യം അറിയിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള 16 ഇടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ തുടങ്ങും. ബിവറേജസ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് നിര്‍മാണം.
അതേസമയം, ഡിപ്പോകളില്‍ മദ്യവില്‍പന ശാലകള്‍ ഉണ്ടാകില്ലെന്നും കോമ്പൗണ്ടിന് പുറത്തുള്ള ഭൂമിയിലാണ് പ്രവര്‍ത്തനമെന്നും എം.ഡി വിശദീകരിച്ചു. കടക്കെണിയിലായ കോര്‍പ്പറേഷനെ മുന്നോട്ട് നയിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത് എന്നും യൂണിയന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്‌ചയില്‍ ബിജു പ്രഭാകര്‍ പറഞ്ഞു.