തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവിതരണം ഓൺലൈൻ വഴിയാക്കുന്നതിനായി തയ്യാറാക്കിയ ബെവ് ക്യു ആപ്പിലെ സാങ്കേതിക പ്രശ്നത്തിന് പരിഹാരമായില്ല . മദ്യം ബുക്ക് ചെയ്യാനാകുന്നില്ലെന്നും ടോക്കൺ ലഭിക്കുന്നില്ലെന്നുമാണ് പരാതി. കഴിഞ്ഞ ദിവസം ഒറ്റത്തവണ പാസ്‌വേഡ് പലർക്കും ലഭ്യമായിരുന്നില്ല.
ബെവ് ക്യുവില്‍ ഇന്നും തകരാര്‍; ബുക്കിങിനെത്തിയവര്‍ക്ക് നിരാശ - bevq app kerala
രാവിലെ ആറു മണി മുതല്‍ മദ്യം ബുക്ക് ചെയ്യാന്‍ കയറിവര്‍ നിരാശരായി
ബെവ് ക്യു
ഇന്ന് രാവിലെ ആറ് മണിക്കാണ് ബുക്കിങ് തുടങ്ങുമെന്ന് അറിയിച്ചിരുന്നത്. ഒരു മണി വരെ ബുക്ക് ചെയ്യാം. എന്നാൽ ഇന്ന് ബുക്കിങ്ങിനായി ആപ്പിൽ കയറിയവർ നിരാശരായി. പുലർച്ചെ 3:45നും രാവിലെ ഒമ്പതിനും ഇടയിലാണ് ബുക്കിങെന്നാണ് ആപ്പില്‍ കാണിക്കുന്നത്. ഇതോടെ ബുക്കിങ് സമയം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. ആദ്യ ദിനം 2.25 ലക്ഷം പേരാണ് മദ്യം വാങ്ങിയത്. 15 ലക്ഷം പേർ ഇതിനകം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.