തിരുവനന്തപുരം: മദ്യവിൽപന തുടങ്ങാൻ ഒരുക്കം തുടങ്ങി ബിവറേജസ് കോർപ്പറേഷൻ. പുതിയ മൊബൈൽ ആപ്ലിക്കേഷനിൽ ജീവനക്കാർക്ക് പരിശീലനം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ മദ്യം വിതരണം ആരംഭിക്കുമ്പോൾ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വെർച്ചുൽ ക്യൂ സംവിധാനം ഒരുക്കുന്നതിനാണ് ബെവ് ക്യൂ എന്ന അപ്ലിക്കേഷൻ കോർപ്പറേഷൻ ഒരുക്കിയത്. ഈ ആപ്ലിക്കേഷനിലൂടെ വില്‍പനകേന്ദ്രവും സമയവും മുൻകൂട്ടി ബുക്ക് ചെയ്ത ശേഷമേ ഉപഭോക്താക്കൾക്ക് മദ്യം വാങ്ങാൻ സാധിക്കൂ. ഇത്തരത്തിൽ ആപ്ലിക്കേഷനിലൂടെ ടോക്കണെടുത്ത് വിൽപന കേന്ദ്രത്തിൽ എത്തുമ്പോൾ എന്തൊക്കെ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് സംബന്ധിച്ചാണ് ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.
ബെവ് ക്യൂ ആപ്പ്; ബിവറേജസ് കോർപ്പറേഷൻ ജീവനക്കാര്‍ക്ക് പരിശീലനം ആരംഭിച്ചു
ഓരോ ഔട്ട് ലെറ്റിലേയും രണ്ടു ജീവനക്കാർക്ക് വീതമാണ് പരിശീലനം. തിരക്ക് പരമാവധി കുറയ്ക്കുന്നതിന്‍റെ ഭാഗമായി വേഗത്തിൽ വിൽപന പൂർത്തീകരിക്കാനാണ് ജീവനക്കാർക്ക് നൽകുന്ന നിർദേശം.
ഓരോ ഔട്ട് ലെറ്റിലേയും രണ്ടു ജീവനക്കാർക്ക് വീതമാണ് പരിശീലനം. തിരക്ക് പരമാവധി കുറയ്ക്കുന്നതിന്‍റെ ഭാഗമായി വേഗത്തിൽ വിൽപന പൂർത്തീകരിക്കാനാണ് ജീവനക്കാർക്ക് നൽകുന്ന നിർദേശം. ആപ്ലിക്കേഷന്‍റെ ടെസ്റ്റിംഗ് പൂർത്തിയായിക്കഴിഞ്ഞു. ഇന്ന് തന്നെ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. നാളെ മുതലാകും സംസ്ഥാനത്തെ മദ്യവിൽപന ആരംഭിക്കുക. ബിവറേജസ് കോർപ്പറേഷന്‍റേയും കൺസ്യൂമർ ഫെഡിന്റെയും ഔട്ട് ലെറ്റുകൾ കൂടാതെ ബാറുകൾ വഴി പാഴ്സലായും മദ്യ വില്‍പന നടത്തുന്നുണ്ട്.