തിരുവനന്തപുരം: കന്യാകുമാരി കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം ആഴിമലയില്‍ കാണാതായ കിരണിന്‍റേതാണെന്ന് സംശയം. മൃതദേഹത്തിന്‍റെ കയ്യിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും തമ്മിൽ സാമ്യം ഉണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം ഡിഎൻഎ പരിശോധന നടത്തിയാൽ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് അറിയിച്ചു.
കന്യാകുമാരി കുളച്ചലിൽ മൃതദേഹം കണ്ടെത്തി; ആഴിമലയിൽ കാണാതായ കിരണിന്‍റേതെന്ന് സംശയം - Azhimala missing case
കന്യാകുമാരി കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കിരണിന്‍റേതാണെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. എന്നാൽ, ഡിഎൻഎ പരിശോധന നടത്തിയാൽ മാത്രമേ വ്യക്തത വരുകയുള്ളു എന്ന് പൊലീസ് വ്യക്തമാക്കി
കന്യാകുമാരി കുളച്ചലിൽ മൃതദേഹം കണ്ടെത്തി; ആഴിമലയിൽ കാണാതായ കിരണിന്‍റേതെന്ന് സംശയം
കഴിഞ്ഞ ശനിയാഴ്‌ചയാണ്(09.07.2022) മരുവാമൂട് സ്വദേശിയായ കിരൺ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ ആഴിമലയിൽ എത്തിയത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളുമായി വാക്കേറ്റം ഉണ്ടായെന്നാണ് ആരോപണം. കിരൺ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Also read: ആഴിമലയില്‍ യുവാവിനെ കാണാതായ സംഭവം : തിരച്ചില്‍ തമിഴ്‌നാട് തീരത്തേക്കും