തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവങ്ങൾക്ക് നാളെ തുടക്കം. വിപുലമായ ഒരുക്കങ്ങളിലാണ് ക്ഷേത്രം. രാവിലെ 10:50ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തോറ്റംപാട്ട് അവതരണത്തിന് തുടക്കമാകും. ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണിത്.
ഉത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു. ക്ഷേത്ര ദർശനത്തിന് കൂടുതൽ പേരെത്തിയാലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ നടത്താനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പാർക്കിങ് ക്രമീകരണങ്ങളും വിപുലീകരിച്ചു.