തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് കൂടുതൽ ഭക്തരെ അനുവദിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. 200 പേർക്കു മാത്രമാണ് ക്ഷേത്രസന്നിധിയിൽ പൊങ്കാല സമർപ്പണത്തിന് നിലവിൽ അനുമതി നൽകിയിട്ടുള്ളത്. അതേസമയം കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗതീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ ഇളവുകളോടെ പുതിയ മാർഗനിർദേശം പൊങ്കാലയ്ക്കായി നൽകുമെന്ന പ്രതീക്ഷയാണ് ക്ഷേത്രം ട്രസ്റ്റിന്.
കൂടുതൽ പേർക്ക് പൊങ്കാല സമർപ്പണത്തിന് അവസരം നൽകിയാൽ അതിനു വേണ്ട ഒരുക്കങ്ങൾ നടത്തുമെന്ന് ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. ഈ മാസം 17 നാണ് പൊങ്കാല. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി, 10 നാൾ നീളുന്ന പൊങ്കാല ഉത്സവം കഴിഞ്ഞ ദിവസം തുടങ്ങി.