തിരുവനന്തപുരം :തെറ്റായ കൊവിഡ് പരിശോധനാഫലം നൽകിയ ആറ്റിങ്ങലിലെ സ്വകാര്യ ലാബ് നഗരസഭ അധികൃതര്‍ പൂട്ടിച്ചു. കിഴക്കേ നാലുമുക്ക് അയിലം റോഡിലെ നദാനിയാസ് ഡയഗ്‌നോസ്‌റ്റിക് ക്ലിനിക്കാണ് പൂട്ടിയത്. അവനവഞ്ചേരി സ്വദേശി അരുൺ നല്‍കിയ പരാതിയിന്‍മേലാണ് നടപടി.
Private lab sealed over wrong covid result : വിദേശ യാത്രയുടെ ഭാഗമായി അരുണ്‍ 21ന് കൊവിഡ് പരിശോധനക്കെത്തിയിരുന്നു. അരുണിന് ആദ്യം കോവിഡ് നെഗറ്റീവ് എന്നാണ് സ്ഥാപനം രേഖാമൂലം അറിയിച്ചത്. ഇതനുസരിച്ച് 25ന് വിദേശത്തേക്കു പോകാൻ 85000 രൂപ ചെലവിട്ട് അരുൺ വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു.