തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച അഞ്ചുതെങ്ങ് സ്വദേശിയായ വൃദ്ധയുടെ മൃതദേഹം എതിര്‍പ്പുകള്‍ മറികടന്ന് സംസ്കരിച്ച് മാതൃകയായി ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ്. കഴിഞ്ഞ ദിവസമാണ് രോഗബാധയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ 68 കാരിയായ ജൂഡിയെ പ്രവേശിപ്പിച്ചത്. പിന്നീട് ചികിത്സക്കിടെ ജൂഡി മരിച്ചു. വൃദ്ധയുടെ മൃതദേഹം സംസ്കരിക്കുന്നത് പ്രദേശവാസികള്‍ തടഞ്ഞു. എതിർപ്പുകളെ തുടര്‍ന്ന് അനാഥമായ മൃതദേഹം നഗരസഭ ചെയർമാൻ എം.പ്രദീപ് എത്തി ഏറ്റെടുക്കുകയായിരുന്നു. മൃതശരീരം ആറ്റിങ്ങലിലെ നഗരസഭാ ക്രിമറ്റോറിയത്തിൽ സംസ്കരിക്കാന്‍ ആർടിഒ ഉത്തരവിറക്കിയിരുന്നു. മൃതദേഹം കൊണ്ടുവന്നപ്പോള്‍ പ്രദേശവാസികൾ ആംബുലൻസ് തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. പിപിഇ കിറ്റ് ധരിച്ചുകൊണ്ടാണ് സംസ്കാര ചടങ്ങുകള്‍ ചെയർമാൻ എം.പ്രദീപ് മുന്നില്‍ നിന്ന് നടത്തിയത്.
എതിര്‍പ്പുകള്‍ മറികടന്ന് ജൂഡിക്ക് അന്ത്യവിശ്രമം ഒരുക്കി ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ - attingal muncipal chairman
മൃതദേഹം സംസ്‌കരിക്കാന്‍ നാട്ടുകാര്‍ സമ്മതിക്കാതിരുന്നതിനാല്‍ അനാഥമായ മൃതദേഹം നഗരസഭ ചെയർമാൻ എം.പ്രദീപ് എത്തി ഏറ്റെടുക്കുകയായിരുന്നു
![എതിര്‍പ്പുകള്‍ മറികടന്ന് ജൂഡിക്ക് അന്ത്യവിശ്രമം ഒരുക്കി ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ attingal muncipal chairman m.pradeep news related to covid death ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ആറ്റിങ്ങൽ നഗരസഭാ തിരുവനന്തപുരം കൊവിഡ് attingal muncipal chairman news related to covid death](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8344717-410-8344717-1596889597817.jpg)
ഇത്തരം മൃതശരീരങ്ങള്‍ സംസ്കരിക്കുന്ന ജീവനക്കാർ പ്രവൃത്തിയില്‍ നിന്ന് പിന്മാറിയതിനെ തുടർന്നാണ് എം.പ്രദീപ് ആ കർത്തവ്യം ഏറ്റെടുത്തത്. ഏത് സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും മൃതദേഹത്തിനോട് അനാദരവ് കാണിക്കുന്നത് ശരിയല്ല എന്ന ബോധ്യമുള്ളതുകൊണ്ടാണ് ഈ ചുമതല ഏറ്റെടുത്തതെന്ന് ചെയർമാൻ പറയുന്നു. ചെയർമാനൊപ്പം സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.രാജു, ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ ഡിപിൻ ദാസ്, നഗരസഭാ സെക്രട്ടറി എസ്.വിശ്വനാഥൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരോട് സംസാരിക്കുകയും നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ എസ്.എസ് മനോജ്, സിദ്ദീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ജനങ്ങൾക്ക് വിഷയത്തില്‍ ബോധവൽക്കരണം നടത്തുകയും ക്രിമിറ്റോറിയവും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തു.