ആറ്റിങ്ങൽ അർബുദ രോഗി കൊവിഡ് ബാധിച്ച് മരിച്ചു - തിരുവനന്തപുരം
ആറ്റിങ്ങൽ മുഞ്ഞിനാട് സ്വദേശി വസന്ത (62) കൊവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങൽ അർബുദ രോഗി കൊവിഡ് ബാധിച്ച് മരിച്ചു. മുഞ്ഞിനാട് സ്വദേശി വസന്ത (62)യാണ് മരണപ്പെട്ടത്. ഒരാഴ്ച മുമ്പ് ചികിൽസയുടെ ഭാഗമായി തിരുവന്തപുരം ആർ.സി.സി യിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെ പ്രവേശിപ്പിച്ചിരുന്ന വാർഡിൽ മറ്റൊരു അർബുദ രോഗിയുടെ കൂട്ടിരിപ്പ്കാരന് വൈറസ് ബാധിച്ചിരുന്നു. തുടർന്ന് ആരോഗ്യ വിഭാഗം വാർഡിലെ മുഴുവൻ രോഗികളെയും കൂട്ടുരിപ്പുകാരെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഈ പരിശോധനയിലാണ് വസന്തക്ക് രോഗം സ്ഥരീകരിച്ചത്. രോഗം ബാധിച്ച് ദിവസങ്ങൾക്കുള്ളിൽ ഇവരുടെ സ്ഥിതി വഷളാകുകയും വിദഗ്ദ്ധ ചികിൽസക്കായി ഇവരെ മെഡിക്കൽ കോളജിലെ പ്രത്യേക കൊവിഡ് ചികിൽസ കേന്ദ്രത്തിലേക്ക് മാറ്റുകയും ആയിരുന്നു. പക്ഷേ രോഗം മൂർച്ചിച്ചതോടെ ഞായറാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.