തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീകൾ വേട്ടയാടപ്പെടുമ്പോൾ സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ആലുവയിൽ പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് പൊലീസ് സർക്കിൾ ഇൻസ്പെക്‌ടർ ഉത്തരവാദിയാണെന്നത് പ്രശ്‌നത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.
ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുക മാത്രം ചെയ്‌ത് കൈകഴുകാനാണ് സർക്കാർ ശ്രമിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
READ MORE:Adoption Row | അനുപമക്കൈകളില്‍ കുഞ്ഞ് ; എല്ലാവർക്കും നന്ദിയെന്ന് അനുപമ
Mofiya Parveen's Suicide note : ഭർതൃഗൃഹത്തിലെ പീഡനത്തെ പറ്റി പരാതിപ്പെട്ട പെൺകുട്ടിയെ സി.ഐ അവഹേളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. സ്‌ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും അതേസമയം തന്നെ പീഡകരെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് സർക്കാരിന്‍റെ രീതിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതിഷേധിക്കാൻ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ കോൺഗ്രസ് ജനപ്രതിനിധികളെ അധിക്ഷേപിക്കാനും കയ്യേറ്റം ചെയ്യാനുമുള്ള പൊലീസ് ശ്രമം പ്രതിഷേധാർഹമാണെന്നും ചെന്നിത്തല പറഞ്ഞു.