തിരുവനന്തപുരം: മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സിപിഎം ചൊവ്വാഴ്‌ച സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. രാജ്യവ്യാപകമായി ന്യൂനപക്ഷ വിരുദ്ധവും വിദ്വേഷം പരത്തുന്നതുമായ നിലപാടാണ് സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നടത്തുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം.
മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം; ചൊവ്വാഴ്‌ച സിപിഎം പ്രതിഷേധം - Atrocities against religious minorities kerala
ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാർ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം.

മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍; സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം
രാജ്യ വ്യാപക പ്രതിഷേധത്തിന് സിപിഎം കേന്ദ്ര കമ്മറ്റി ആഹ്വാനം ചെയ്‌തിട്ടുണ്ട്. ആര്‍എസ്എസിന്‍റെ അക്രമരാഷ്ട്രീയവും കൊലപാതകവും ഉയര്‍ത്തിയാകും കേരളത്തില്‍ പ്രതിഷേധം. പെരിങ്ങല്‍ ലോക്കല്‍ സെക്രട്ടറി സന്ദീപിന്‍റെ കൊലപാതക ഉയര്‍ത്തികാട്ടിയാണ് സിപിഎം പ്രതിഷേധിക്കുക. വൈകുന്നേരം അഞ്ച് മണിക്ക് ജില്ലാ ഏരിയ കേന്ദ്രങ്ങളിലാകും പ്രതിഷേധം സംഘടിപ്പിക്കുക.
ALSO READ:വിദ്യാർഥികളെ തടഞ്ഞു നിർത്തി ബാഡ്‌ജ് ധരിപ്പിച്ചു; എസ്‌ഡിപിഐക്കെതിരെ പ്രതിഷേധം