തിരുവനന്തപുരം:കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് അതൃപ്തി. നിയമസഭയിൽ സമര്‍പ്പിക്കുന്നത് വരെ രഹസ്യ സ്വഭാവത്തിൽ സൂക്ഷിക്കേണ്ട റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായതാണ് സ്പീക്കറുടെ അതൃപ്തിക്ക് കാരണം.
സിഎജി റിപ്പോര്‍ട്ട് വിവാദത്തില്‍ സ്പീക്കര്‍ക്ക് അതൃപ്തി
റിപ്പോർട്ടിലെ വിവരങ്ങൾ ധനമന്ത്രി തന്നെ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതിലെ അതൃപ്തി സ്പീക്കർ സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അവകാശ ലംഘന നോട്ടിസില്‍ ധനമന്ത്രിയുടെ മറുപടി വൈകുന്നതിലും സ്പീക്കര്‍ക്ക് അസ്വസ്ഥതയുണ്ട്.
ധനമന്ത്രി തോമസക് ഐസക് തന്നെ റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതിലെ അതൃപ്തി സ്പീക്കർ സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ അവകാശ ലംഘനത്തിനുള്ള നോട്ടിസിന് ധനമന്ത്രി മറുപടി നൽകുന്നത് വൈകുന്നതിലും സ്പീക്കർക്ക് അസ്വസ്ഥതയുണ്ട്.
അഖിലേന്ത്യ സ്പീക്കേഴ്‌സ് കോൺഫറൻസ് ആയി ബന്ധപ്പെട്ട് ഇപ്പോൾ കേരളത്തിനു പുറത്താണ് സ്പീക്കർ ശ്രീരാമകൃഷ്ണനുള്ളത്. സ്പീക്കർ മടങ്ങിയെത്തിയശേഷം ധനമന്ത്രി നോട്ടിസിന് മറുപടി നൽകും. നിയമസഭയുടെ അവകാശലംഘനത്തിന്‍റെ പരിധിയിൽ വരുന്നതിനാൽ ധനമന്ത്രിയുടെ മറുപടി നിയമസഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനാണ് സാധ്യത.