തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല കോടതിയില്‍. രമേശ് ചെന്നിത്തലയുടെ ഹർജിയിൽ കോടതി ഈ മാസം 31 ന് വാദം പരിഗണിക്കും. കക്ഷി ചേർക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യത്തിനെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തിയിരുന്നു. എന്നാല്‍ ക്രിമിനൽ ചട്ടത്തിലെ നിയമ പ്രകാരം ഒരു കേസിൽ കക്ഷി ചേർക്കുവാൻ കഴിയുമെന്ന് കോടതി വ്യക്തമാക്കി.
ഹര്‍ജികള്‍ ഓഗസ്റ്റ് 31ന് പരിഗണിക്കും
കേസിൽ കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷക പരിഷത്തും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ ഹർജികളിൽ എല്ലാം കോടതി വാദം കേട്ട ശേഷം അനുവദിക്കും. വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജികള്‍ ഇതിന് ശേഷം കോടതി പരിഗണിക്കും.