തിരുവനന്തപുരം:ആര്യനാട് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയുടെയും കാമുകന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി. ആനാട് ചന്ദ്രമംഗലം എസ് ഭവനിൽ ഉണ്ണിക്കുട്ടൻ എന്ന ശ്രീജു(30), കുളപ്പട മുട്ടിയോട് രാജീവ് ഭവനിൽ അരുണ്‍രാജിന്‍റെ ഭാര്യ അഞ്ജുരാജ്(26) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് അരുണ്‍രാജിനെ കൊലപ്പെടുത്തിയത്.
അരുണ്‍രാജ് വധം; ഭാര്യയുടെയും കാമുകന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി - aryanad
ഭാര്യയും തന്‍റെ സുഹൃത്തുമായുള്ള അടുപ്പം അരുണ്‍രാജ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
![അരുണ്‍രാജ് വധം; ഭാര്യയുടെയും കാമുകന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി Aryanad murder case; The arrest of his wife and boyfriend was recorded Aryanad murder case ആര്യനാട് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; ഭാര്യയുടെയും കാമുകന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി ആര്യനാട് യുവാവ് കുത്തേറ്റ് മരിച്ച സംഭവം murder murder case കൊലപാതകം ആര്യനാട് കൊലപാതകം ആര്യനാട് തിരുവനന്തപുരം thiruvananthapuram aryanad crime](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11148603-thumbnail-3x2-yuo.jpg)
ആര്യനാട് ഉഴമലയ്‌ക്കൽ വാലിക്കോണം മൊണ്ടിയോടിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു അരുൺരാജും കുടുംബവും. അരുണിന്‍റെ സുഹൃത്ത് കൂടിയായ ശ്രീജുവുമായി ഭാര്യ അഞ്ജുവിന് ഉണ്ടായിരുന്ന അടുപ്പം യുവാവ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വാക്കുതർക്കം ഉണ്ടാവുകയും അത് കൊലയിൽ കലാശിക്കുകയുമായിരുന്നു.
കൊലയ്ക്ക് ഉപയോഗിച്ച കത്തി സമീപത്തെ ഓടയിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തി. സംഭവത്തിന് ശേഷം ശ്രീജു തന്‍റെ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും ആനാട് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. അഞ്ജുവിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.