കേരളം

kerala

ETV Bharat / city

ആര്യ രാജേന്ദ്രൻ- സച്ചിൻ ദേവ് വിവാഹ നിശ്ചയം നാളെ - Arya Rajendran and Sachin Dev engagement

ഇരുവരുടേയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്.

ആര്യ രാജേന്ദ്രൻ- സച്ചിൻ ദേവ് വിവാഹ നിശ്ചയം  ആര്യ സച്ചിൻ വിവാഹ നിശ്ചയം  ആര്യ രാജേന്ദ്രൻ വിവാഹ നിശ്ചയം നാളെ  തിരുവനന്തപുരം മേയർ വിവാഹ നിശ്ചയം  Arya Rajendran and Sachin Dev engagement tomorrow  Arya Rajendran and Sachin Dev engagement  Arya Rajendran updates
ആര്യ രാജേന്ദ്രൻ- സച്ചിൻ ദേവ് വിവാഹ നിശ്ചയം നാളെ

By

Published : Mar 5, 2022, 2:14 PM IST

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍റെയും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിന്‍റെയും വിവാഹനിശ്ചയം നാളെ നടക്കും. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രന്‍റെ മുടവന്‍മുകളിലെ വസതിയിലാണ് വിവാഹ നിശ്ചയ ചടങ്ങ് നടക്കുന്നത്. രാവിലെ 8.30നാണ് ചടങ്ങ്. ഇരുവരുടേയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. സംഘടന പ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ അടുപ്പം വീട്ടുകാരുടെ അനുമതിയോടെ വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

രാജ്യത്തെ ഏറ്റവും പ്രായകുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. ഇപ്പോഴത്തെ നിയമസഭയിലെ പ്രായം കുറഞ്ഞ എം.എല്‍.എയാണ് സച്ചിന്‍ദേവ്. ഇന്നലെ സമാപിച്ച സിപിഎം സംസ്ഥാന സമ്മേളനത്തിലും ശ്രദ്ധാകേന്ദ്രം ആര്യയും സച്ചിനുമായിരുന്നു. സമ്മേളനത്തില്‍ ആദ്യവസാനം ഒരുമിച്ച്‌ പങ്കെടുത്ത യുവനേതാക്കളെ പുസ്‌തകം സമ്മാനമായി നല്‍കിയാണ് മുതിര്‍ന്ന നേതാവ് എം.എ.ബേബി സ്വീകരിച്ചത്.

ബാലസംഘം, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളില്‍ ഇരുവരും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് സച്ചിന്‍ദേവ്. ആര്യ എസ്എഫ്‌ഐയുടെ സംസ്ഥാന കമ്മറ്റിയംഗവുമാണ്.

ALSO READ:യുദ്ധത്തിനെതിരെ ആഗോള മാധ്യമ ലോകവും: റഷ്യയില്‍ സംപ്രേഷണം നിർത്തി വിവിധ വാർത്ത ചാനലുകൾ

ABOUT THE AUTHOR

...view details