തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വീട്ടുകരം അടച്ചവരുടെ പണം നഷ്‌ടപ്പെട്ടിട്ടില്ലെന്ന് കൗൺസിൽ യോഗത്തിൽ ആവർത്തിച്ച് മേയർ ആര്യ രാജേന്ദ്രൻ. ജനങ്ങളിൽ പരിഭ്രാന്തി പരത്താനുള്ള പ്രതിപക്ഷ ശ്രമം അവസാനിപ്പിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
നഗരസഭയുടെ വിവിധ സോണുകളിൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. അഴിമതിക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും മേയർ അറിയിച്ചു.
പ്രതിപക്ഷത്തിന്‍റെ നല്ല നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നു. കൂടാതെ 30 ദിവസത്തിനകം വാർഡ് അടിസ്ഥാനത്തിൽ നികുതി കുടിശ്ശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മേയർ വ്യക്തമാക്കി.