തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജി.സ്റ്റീഫനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് വി.കെ മധുവിനെതിരായ സിപിഎം നടപടിയില്‍ നാളെ തീരുമാനം.
വ്യാഴാഴ്‌ച ചേര്‍ന്ന സിപിഎം ജില്ല സെക്രട്ടറിയേറ്റ് യോഗം മധുവിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചില്ല. വെള്ളിയാഴ്‌ച യോഗത്തില്‍ വിഷയം പരിശോധിക്കാമെന്നാണ് തീരുമാനം.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്ന് വി.കെ മധു
സി. ജയന്‍ ബാബു, സി. അജയകുമാര്‍, കെ.സി.വിക്രമന്‍ എന്നിവരടങ്ങിയ മൂന്നംഗ കമ്മിഷനാണ് വി.കെ.മധുവിനെതിരായ പരാതി പരിശോധിച്ചത്.
തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് വി.കെ. മധു പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ സംസ്ഥാന സമിതി ജി.സ്റ്റീഫനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചു.
ഇതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ മധു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നെന്നാണ് പാര്‍ട്ടി കമ്മിഷന്‍റെ കണ്ടെത്തല്‍.