കേരളം

kerala

ETV Bharat / city

അരുൺ ബാലചന്ദ്രനെ ഐടി വകുപ്പിൽ നിന്നും മാറ്റി - gold smuuggling

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ഭർത്താവിന് സെക്രട്ടറിയേറ്റിന് സമീപത്തെ എം. ശിവശങ്കരന്‍റെ ഫ്ലാറ്റിൽ മുറി വാടകയ്ക്കെടുത്ത് നൽകിയത് അരുൺ ബാലചന്ദ്രനായിരുന്നു.

Arun Balachandran has been transferred from the IT department  അരുൺ ബാലചന്ദ്രനെ ഐടി വകുപ്പിൽ നിന്നും മാറ്റി  gold smuuggling  സ്വര്‍ണക്കടത്ത്
അരുൺ ബാലചന്ദ്രനെ ഐടി വകുപ്പിൽ നിന്നും മാറ്റി

By

Published : Jul 15, 2020, 11:06 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ ഐ.ടി. ഫെലോ അരുൺ ബാലചന്ദ്രനെതിരെ നടപടി. അരുൺ ബാലചന്ദ്രനെ ഐടി വകുപ്പിൽ നിന്നും മാറ്റി. ഹൈപവർ ഡിജിറ്റൽ അഡ്‌വൈസറി കമ്മറ്റി ഡയറക്ടറായിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ഭർത്താവിന് സെക്രട്ടേറിയറ്റിന് സമീപത്തെ എം. ശിവശങ്കരന്‍റെ ഫ്ലാറ്റിൽ മുറി വാടകയ്ക്കെടുത്ത് നൽകിയത് അരുൺ ബാലചന്ദ്രനായിരുന്നു. എം. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്‌ന സുരേഷിന്‍റെ ഭർത്താവ് ജയശങ്കറിന് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നൽകിയതെന്ന വിവരം പുറത്തു വന്നതിനു പിന്നാലെയാണ് നടപടി ഉണ്ടായത്. ഇതുസംബന്ധിച്ച് ച്ച ശിവശങ്കറും അരുണും തമ്മിലുള്ള വാട്സ്‌ ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിരുന്നു.

ABOUT THE AUTHOR

...view details