കേരളം

kerala

ETV Bharat / city

മഴ കനക്കുന്നു: സൈന്യത്തെയും ദുരന്തനിവാരണ സേനയെയും വിന്യസിക്കും

ഭോപ്പാലില്‍ നിന്ന് നാലും നീലഗിരിയില്‍ നിന്ന് രണ്ടും കമ്പനി സൈന്യം ഉടന്‍ കേരളത്തിലെത്തും.

By

Published : Aug 9, 2019, 12:10 PM IST

മന്ത്രി ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുല്‍ സൈന്യം കേരളത്തിലേക്ക് എത്തുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ഭോപ്പാലില്‍ നിന്ന് നാലും നീലഗിരിയില്‍ നിന്ന് രണ്ടും കമ്പനി സൈന്യം ഉടന്‍ കേരളത്തിലെത്തും. ഇവരെ വയനാട്, നിലമ്പൂര്‍ തുടങ്ങിയ മേഖലയിലും മറ്റിടങ്ങളിലുമായി ആവശ്യാനുസരണം വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ചില്‍ നാല് ബാച്ച് സംസ്ഥാനത്ത് എത്തി ബാക്കിയുള്ള ഒരു സംഘം ഉടന്‍ എത്തും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details