കേരളം

kerala

ETV Bharat / city

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം അത്യന്തം ദുഃഖകരം : ഗവർണർ

മനുഷ്യസ്നേഹിയും സൗമ്യമായ പെരുമാറ്റം കൊണ്ട് ഒട്ടനവധി പേരുടെ ആദരവിന് പാത്രവുമായ വ്യക്തിയുമായിരുന്നു ശിഹാബ് തങ്ങളെന്ന് ഗവർണർ

PANAKKAD HYDERALI SHIHAB THAGAL  ARIF MUHAMMED KHAN CONDOLES ON PANAKKAD SHIHAB THAGAL  GOVERNOR CONDOLES ON PANAKKAD HYDERALI SHIHAB THAGAL  ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം അത്യന്തം ദുഃഖകരം  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം അത്യന്തം ദുഃഖകരം: ഗവർണർ

By

Published : Mar 6, 2022, 6:23 PM IST

തിരുവനന്തപുരം :ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തങ്ങളുടെ നിര്യാണം അത്യന്തം ദുഃഖകരമാണെന്നും കേരളത്തിനകത്തും പുറത്തുമുള്ളവരുടെ ആദരവിന് പാത്രമായ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഗവർണർ പറഞ്ഞു.

'ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും കേരളത്തിൽ ഏറ്റവുമധികം മഹലുകളുടെ 'ഖാദി' സ്ഥാനം അലങ്കരിച്ച മനുഷ്യ സ്നേഹിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം അത്യന്തം ദുഃഖകരമാണ്. സൗമ്യമായ പെരുമാറ്റവും സാമുദായിക സൗഹാർദത്തോടെയുള്ള അളവറ്റ പ്രതിബദ്ധതയും കൊണ്ട് കേരളത്തിനകത്തും പുറത്തുമുള്ളവരുടെ ആദരവിന് പാത്രമായ വ്യക്തിയായിരുന്നു അദ്ദേഹം' - അനുശോചന സന്ദേശത്തിൽ ഗവർണർ പറഞ്ഞു.

ALSO READ:'ഹൈദരലി തങ്ങള്‍ മതേതരത്വത്തിൻ്റെ മുഖം, യുഡിഎഫിന് കരുത്തുപകര്‍ന്നു'; അനുസ്‌മരിച്ച് കെ സുധാകരന്‍, പരിപാടികള്‍ റദ്ദാക്കി കോണ്‍ഗ്രസ്

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം സാമൂഹ്യ സാംസ്കാരിക രംഗത്ത് വലിയ നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സമൂഹത്തിൽ പക്വതയോടെ ഇടപെടുന്ന അദ്ദേഹത്തിന് മത രാഷ്ട്രീയത്തിന് അപ്പുറം മുഴുവൻ കേരളത്തിന്‍റെയും ആദരവ് ലഭിച്ചിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details